കിരീടം രണ്ടു പോയിന്റുകൾ അകലെ, വമ്പൻ ജയവുമായി ലിവർപൂൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട 30 വർഷത്തെ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് വെറും 2 പോയിന്റുകൾ ആയി കുറച്ച് ലിവർപൂൾ. നാളത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് ജയം കണ്ടില്ലെങ്കിൽ നാളെ ലിവർപൂൾ ആരാധകർക്ക് തങ്ങളുടെ കിരീടാനേട്ടം ആഘോഷിക്കാം. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചതോടെ ഇനി 2 പോയിന്റുകൾ അകലെയായി ക്ലോപ്പിനും ടീമിനും കിരീടത്തിലേക്കുള്ള അകലം. പാലസിന് എതിരെ സർവ്വ മേഖലയിലും ആധിപത്യം കണ്ട അവർ ചാമ്പ്യൻമാർക്ക് ചേർന്ന പ്രകടനം ആണ് ആൻഫീൽഡിൽ പുറത്ത് എടുത്തത്.

ആദ്യപകുതിയിൽ 15 മിനിറ്റിൽ തന്നെ സൂപ്പർ താരം സാഹ പരിക്കേറ്റു പുറത്ത് പോയത് പാലസിന് തിരിച്ചടി ആയി. 23 മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിൽ കൂടിയാണ് ലിവർപൂൾ അവരുടെ സ്കോറിങ് തുടങ്ങിയത്. ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഒരു ഷോട്ടിലൂടെ ഇംഗ്ലീഷ് താരം ലക്ഷ്യത്തിൽ എത്തിച്ചു. 44 മിനിറ്റിൽ ഫാബിന്യോയുടെ പാസിൽ നിന്നു ലക്ഷ്യം കണ്ട മുഹമ്മദ് സലാഹ് ലിവർപൂൾ ലീഡ് ഉയർത്തി. സീസണിലെ ലീഗിലെ 18 ഗോൾ ആയിരുന്നു സലാഹിന് ഇത്. രണ്ടാം പകുതിയിൽ 55 മിനിറ്റിൽ ബോക്സിനു വെളിയിൽ നിന്നു ഒരു സൂപ്പർ ഷോട്ടിലൂടെ ഫാബീന്യോ ലിവർപൂൾ ലീഡ് 3 ആക്കി ഉയർത്തി.

69 മിനിറ്റിൽ സലാഹിന്റെ പാസിൽ നിന്നു മാനെ ആണ് ലിവർപൂൾ സ്കോറിങ് പൂർത്തിയാക്കിയത്. ഇത് തുടർച്ചയായ ആറാം മത്സരത്തിൽ ആണ് ലിവർപൂൾ പാലസിനെ തോല്പിക്കുന്നത് ഈ ആറു മത്സരങ്ങളിലും സാദിയോ മാനെ ലിവർപൂളിനു ആയി ലക്ഷ്യം കണ്ടു എന്നതും ശ്രദ്ധേയമായി. ജയത്തോടെ 31 കളികളിൽ നിന്ന് 86 പോയിന്റ് ആണ് ലിവർപൂളിന്റെ നേട്ടം രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ആവട്ടെ 30 കളികളിൽ നിന്ന് 63 പോയിന്റുകളും അതിനാൽ തന്നെ നാളെ ചെൽസി കനിഞ്ഞാൽ ലീഗ് കിരീടത്തിന് ആയുള്ള ലിവർപൂളിന്റെ നീണ്ട 30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കും.