പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഈ ലിവർപൂൾ ടീമെന്നു മൈക്കിൾ ഓവൻ

- Advertisement -

പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ക്ലോപ്പിന്റെ ലിവർപൂൾ ടീം പ്രീമിയർ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നാണെന്ന് ലിവർപൂൾ ഇതിഹാസതാരം മൈക്കിൾ ഓവൻ. ചെൽസി മാഞ്ചസ്റ്റർ സിറ്റിയോട് ജയിച്ചതോടെയാണ് ലിവർപൂൾ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചത്, 1990 നു ശേഷമുള്ള ആദ്യ ലീഗ് കിരീടം. ഇനിയും 7 മത്സരങ്ങൾ അവശേഷിക്കുമ്പോൾ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ, ജയങ്ങൾ എന്ന റെക്കോർഡ് ആവും ലിവർപൂൾ ലക്ഷ്യം വക്കുക. 8 സീസണുകളിൽ ആയി 150 തിലേറെ പ്രീമിയർ ലീഗ് ഗോളുകൾ നേടിയ ഓവൻ ഈ ടീമിനെ വാനോളം പുകഴ്ത്തി.

തങ്ങളുടെ വർഷങ്ങൾ ആയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച നിലവിലെ ലിവർപൂൾ ടീം ഏറ്റവും മികച്ച ടീമാണ് എന്നു പറഞ്ഞ അദ്ദേഹം ക്ലോപ്പിനെയും പ്രകീർത്തിച്ചു. പലപ്പോഴും ലിവർപൂൾ ടീമിന്റെ മികവ് വിശ്വസിക്കാൻ ആവാത്തത് ആണെന്നും ഓവൻ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിന് ശേഷം 30 കൊല്ലം കാത്തിരുന്നു ലഭിച്ച ലീഗ് കിരീടം ലിവർപൂൾ ആരാധകർക്ക് വലിയ സമ്മാനം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമാനതകളില്ലാത്ത പ്രകടനം പുറത്ത് എടുത്ത താരങ്ങളും പരിശീലകൻ ക്ലോപ്പും ലിവർപൂളിനെ 30,40 കൊല്ലം മുമ്പുള്ള സുവർണ്ണ തലമുറയെ ഓർമ്മിപ്പിക്കുന്ന ടീമായി ഉയർത്തി എന്നും ഓവൻ ഓർമ്മിപ്പിച്ചു.

Advertisement