9 യുവതാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, എങ്കിലും പുതിയ ക്ലബ് കിട്ടുന്നത് വരെ സാമ്പത്തിക പിന്തുണ നൽകുമെന്ന് യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 9 യുവതാരങ്ങൾ ഈ മാസം അവസാനത്തോടെ ക്ലബ് വിടും. ഈ മാസത്തോടെ കരാർ അവസാനിക്കുന്ന താരങ്ങളുടെ കരാർ പുതുക്കേണ്ടതില്ല എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം. യുവതാരങ്ങളായ കാമറോൺ ബ്രോത്വിക് ജാക്സൺ, ഡെമെട്രി മിചൽ, ഏദൻ ഹാമിൾട്ടൺ, ഡിയോൺ മക്ഗീ, ജോർജ്ജ് ടന്നർ, ഐദൻ ബാർലോ, കീരൻ ഒഹാര, അലക്സ്, റമസാനി എന്നിവരാണ് ക്ലബ് വിടുന്നത്.

എന്നാൽ കരാർ ഈ മാസം തന്നെ അവസാനിക്കുന്ന ഏഞ്ചൽ ഗോമസ് ക്ലബ് വിടുമോ എന്ന് യുണൈറ്റഡ് വ്യക്തമാക്കിയില്ല. ഗോമസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും കരാർ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്‌. ക്ലബ് വിടുമെങ്കിലും ഈ ഒമ്പത് താരങ്ങൾക്കും ഓഗസ്റ്റ് വരെ സാമ്പത്തിക പിന്തുണ നൽകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി. കൊറോണ കാരണം ഫുട്ബോൾ ലോകത്ത് ഉള്ള പ്രശ്നങ്ങൾ കണക്കാക്കിയാണ് ഈ പിന്തുണ നൽകുന്നത്. താരങ്ങൾക്ക് പുതിയ ക്ലബ് ലഭിക്കുന്നത്

Advertisement