യൂറോപ്യൻ പ്രീമിയർ ലീഗ് ശ്രമങ്ങൾ നടത്തി പിന്മാറിയ പ്രീമിയർ ലീഗ് ടീമുകൾക്ക് പ്രീമിയർ ലീഗിന്റെ പിഴ ശിക്ഷ. പ്രീമിയർ ലെവഗിൽ നിന്ന് സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ച 6 ടീമുകൾകുമായി 22 മില്യൺ പൗണ്ട് ആണ് പിഴയായി ചുമത്തിയത്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസ്, ലിവർപൂൾ ടീമുകൾ ആകെ ഈ തുക പിഴയായി പങ്കിടണം.
ഏപ്രിൽ 18 നാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ യുവേഫ ചാമ്പ്യൻസ് ലീഗിന് പകരം യൂറോപ്യൻ സൂപ്പർ ലീഗ് എന്ന തീരുമാനം പ്രഖ്യാപിച്ചത്. പക്ഷെ ആരാധകരുടെയും ഫുട്‌ബോൾ പ്രീമികളുടെയും അടക്കം വൻ എതിർപ്പുകൾ വന്നതോടെ ക്ലബ്ബ്കൾ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഭാവിയിൽ ഇത്തരം ശ്രമങ്ങൾ ഉണ്ടായാൽ 30 പോയിന്റ് കുറക്കാനും പ്രീമിയർ ലീഗ് നിയമം കൊണ്ടുവന്നിട്ടുണ്ട്.