അൻസു ഫതി പ്രീസീസണിൽ ബാഴ്സലോണക്ക് ഒപ്പം ചേരും

20210609 192752
- Advertisement -

നീണ്ട കാലമായി ഫുട്ബോൾ കളത്തിന് പുറത്ത് ഇരിക്കുന്ന സ്പാനിഷ് യുവതാരം അൻസു ഫതിക്ക് തിരികെ പരിശീലനം തുടങ്ങാൻ ഡോക്ടർമാർ അനുമതി നൽകി. താരത്തിന് അടുത്ത മാസം ബാഴ്സലോണക്ക് ഒപ്പം പ്രീസീസണിൽ ചേരാം. താരത്തിന് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും പ്രീസീസണിൽ ടീമിനൊപ്പം കളത്തിൽ ഇറങ്ങാനും സാധിക്കും‌

അൻസു ഫതിക്ക് പരിക്ക് മാറാനായി മൂന്ന് ശസ്ത്രക്രിയകൾ ആണ് ഈ ഒരു വർഷത്തിനിടയിൽ നടത്തിയത്. അതുകൊണ്ട് തന്നെ താരത്തിന് ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടു. സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. ആദ്യ മാസം തന്നെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയപ്പോൾ അൻസുവാകും ഈ സീസണിലെ താരം എന്നാണ് എല്ലാവരും വിലയിരുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു പരിക്ക് വില്ലനായി എത്തിയത്. ഫതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

Advertisement