സതാമ്പ്ടണ് പുതിയ ഉടമ

Newsroom

Skysports Southampton Badge 5592690

ഒരു സെർബിയൻ വംശജനായ കേബിൾ ടെലിവിഷൻ വ്യവസായി സതാംപ്ടൺ വാങ്ങുന്നതിനായി 100 മില്യൺ പൗണ്ടിന്റെ ഡീൽ പൂർത്തിയാക്കി. യുണൈറ്റഡ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഡ്രാഗൻ സോളക് ആണ് സതാമ്പ്ടന്റെ ഓഹരി വാങ്ങിയിരിക്കുന്നത്. 2017ൽ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികൾ വാങ്ങിയ ചൈനീസ് വ്യവസായിയായ ഗാവോ ജിഷെങ്ങിന്റെ ഉടമസ്ഥാവകാശവും ഈ കരാറോടെ അവസാനിപ്പിക്കും. അവസാന കുറച്ച് മാസങ്ങളായൊ സതാമ്പ്ടൺ പുതിയ ഉടമയെ അന്വേഷിക്കുക ആയിരുന്നു. സൗതാമ്പ്ടൺ ഇപ്പോൾ പ്രീമിയർ ലീഗിൽ 14-ാം സ്ഥാനത്താണ്. പുതിയ ഉടമയുടെ വരവ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമോ എന്നത് കണ്ട് അറിയണം.