പ്രീമിയർ ലീഗിൽ ഇനി 5 സബ് അനുവദിക്കില്ല, വോട്ട് ചെയ്ത് തോൽപിച്ച് ടീമുകൾ

പ്രീമിയർ ലീഗിൽ 2020-2021 സീസണിൽ ഒരു ടീമിന് 5 സബ് അനുവദിക്കുന്ന തീരുമാനം ഉണ്ടായില്ല. ഇതോടെ പതിവ് പോലെ 3 സബ് മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സീസൺ അവസാനത്തിൽ ഒരു ടീമിന് 5 സബ് വരെ നടത്താൻ അനുമതി നൽകിയത്.

ഇന്ന് നടന്ന പ്രീമിയർ ലീഗ് ക്ലബ്ബ്കളുടെ യോഗത്തിലാണ് ഈ തീരുമാനം വോട്ട് എടുപ്പിൽ നടപ്പിലായത്. നേരത്തെ ബുണ്ടസ് ലീഗെയിൽ 5 സബ് റൂൾ തുടരും എന്ന് ജർമ്മൻ ഫുട്‌ബോൾ അധികാരികൾ വ്യക്തമാക്കിയിരുന്നു. പ്രീമിയർ ലീഗിലെ വമ്പൻ കേൾബ്ബ്ൾക്ക് അനുകൂലമാണ് 5 സബ് തീരുമാനം എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.