ഓഫ് സൈഡ് കണ്ടു പിടിക്കാൻ ഖത്തർ ലോകകപ്പിൽ ഉപയോഗിച്ച ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഉപയോഗിക്കേണ്ട എന്നു തീരുമാനിച്ചു പ്രീമിയർ ലീഗ് അധികൃതർ. ലോകകപ്പിൽ വിജയമായ ഈ സിസ്റ്റം പക്ഷെ പ്രീമിയർ ലീഗിൽ ഉപയോഗിക്കേണ്ട എന്നാണ് പ്രീമിയർ ലീഗ് അധികൃതരുടെ തീരുമാനം.
റഫറിമാരുടെ ഭാരം കുറക്കുകയും അവരുടെ പിഴവുകൾ കുറക്കുകയും ചെയ്യുന്ന ടെക്‌നോളജിയോട് പ്രീമിയർ ലീഗിന് പക്ഷെ താൽപ്പര്യം ഇല്ല. കഴിഞ്ഞ സീസണിലും വാർ ഉണ്ടായിട്ടും നിരവധി തീരുമാനങ്ങളിൽ പ്രീമിയർ ലീഗ് റഫറിമാർ പിഴവ് വരുത്തുകയും അതിന്റെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.