പ്രീമിയർ ലീഗ് നിഷ്പക്ഷ വേദിയിൽ അല്ല, ക്ലബുകൾക്ക് സ്വന്തം ഗ്രൗണ്ടിൽ കളിക്കാം

പ്രീമിയർ ലീഗ് നിഷ്പക്ഷ വേദിയിൽ നടത്തുന്നതിനെതിരെ ക്ലബുകൾ ഉയർത്തിയ പ്രതിഷേധം വിജയിച്ചു. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് നിഷ്പക്ഷ വേദികളിൽ ആയിരിക്കില്ല എന്ന് പ്രീമിയർ ലീഗ് അറിയിച്ചു. എല്ലാ ക്ലബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളിൽ തന്നെ കളിക്കാം. ഗവണ്മെന്റും പോലീസും ഇതിനായി അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ.

ജൂൺ 12ന് ലീഗ് പുനരാരംഭിക്കാൻ ഇരിക്കെ ഈ പുതിയ തീരുമാനം ക്ലബുകൾക്ക് ആശ്വാസം നൽകും. ഇനി 92 മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്. ജനങ്ങളും രോഗവും കുറവുള്ള സ്ഥലത്തെ സ്റ്റേഡിയങ്ങൾ തിരഞ്ഞെടുത്ത് മത്സരം നടത്തുന്നതായിരുന്നു ആദ്യ ആലോചിച്ചത്. എന്നാൽ ക്ലബുകൾ ഇതിനെ എതിർത്തതോടെ പ്രീമിയർ ലീഗ് അധികൃതർ പ്രതിരോധത്തിൽ ആവുകയായിരുന്നു.