ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ നേരത്തെ തുടങ്ങും. കൊറോണ കാരണം ഇത്തവണ വളരെ വൈകി ആയിരുന്നു സീസൺ ആരംഭിച്ചത്. എന്നാൽ പുതിയ സീസൺ പതിവ് പോലെ ഓഗസ്റ്റിൽ തന്നെ തുടങ്ങും. ആഗസ്റ്റ് 14നു സീസൺ ആരംഭിക്കാൻ ആണ് തീരുമാനം ആയിട്ടുള്ളത്. യൂറോ കപ്പ് ഫൈനലിൽ ടീം എത്തിയാൽ പോലും താരങ്ങൾക്ക് 30 ദിവസത്തിൽ അധികം വിശ്രമം നൽകാൻ ഉള്ള സമയം കിട്ടും. മേയ് 22നാകും സീസൺ അവസാനിക്കുക. ചാംപ്യൻഷിപ്പും മറ്റു ലീഗുകളും പ്രീമിയർ ലീഗിനെക്കാൾ ഒരു ആഴ്ച മുമ്പ് തന്നെ തുടങ്ങും. അടുത്ത സീസണിൽ ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ആകും എന്നും എഫ് എ പ്രതീക്ഷിക്കുന്നു. ഈ മേയ് 17 മുതൽ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പത്തതായിരം ആരാധകർക്ക് ആകും ആദ്യ അനുമതി.