ഐറ ശര്‍മ്മയും സൈന നെഹ്‍വാലും ക്വാര്‍ട്ടറില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ വനിത സിംഗിള്‍സില്‍ വിജയം നേടി ഇന്ത്യയുടെ ഐറ ശര്‍മ്മയും സൈന നെഹ്‍വാലും. ഇന്നത്തെ ജയത്തോടെ ഇരു താരങ്ങളും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയായിരുന്നു. ഐറ ശര്‍മ്മ ബള്‍ഗേറിയയുടെ മരിയ മിറ്റ്സോവയെ 21-18, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സൈന ഫ്രാന്‍സിന്റെ മാരി ബാടോമേനെയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് വിജയം കരസ്ഥമാക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 18-21, 21-15, 21-10 എന്ന സ്കോറിനാണ് സൈനുയുടെ വിജയം.

പുരുഷ ഡബിള്‍സില്‍ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട് 21-11, 21-12 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.