ഏഴു ഗോളുകൾ, ലീഡ്സ് വല നിറച്ചു മാഞ്ചസ്റ്റർ സിറ്റി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് തകർത്തു രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 4 ആക്കി മാറ്റി മാഞ്ചസ്റ്റർ സിറ്റി. സീസണിൽ മികച്ച ഫോമിലേക്ക് ഉയരാത്ത ലീഡ്സിനെതിരെ മിന്നും പ്രകടനമാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ആദ്യ ഗോൾ നൽകിയത്. തുടർന്ന് മാഹ്രസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ജാക് ഗ്രീലിഷ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 31 മത്തെ മിനിറ്റിൽ റോഡ്രിയുടെ പാസിൽ നിന്നു കെവിൻ ഡ്യുബ്രയിന സിറ്റിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. 3 ഗോളുകൾ നേടിയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും സിറ്റി ഗോൾ അടി നിർത്തിയില്ല.

49 മത്തെ മിനിറ്റിൽ ഗുണ്ടഗോന്റെ പാസിൽ നിന്നു റിയാദ് മാഹ്രസ് സിറ്റിയുടെ നാലാം ഗോൾ കണ്ടത്തിയപ്പോൾ 62 മത്തെ മിനിറ്റിൽ ഗുണ്ടഗോന്റെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഡ്യുബ്രയിന സിറ്റിക്ക് അഞ്ചാം ഗോൾ സമ്മാനിച്ചു. 74 മത്തെ മിനിറ്റിൽ പ്രതിരോധ താരം ജോൺ സ്റ്റോൺസ് ആറാം ഗോൾ നേടിയപ്പോൾ നാലു മിനിട്ടുകൾക്ക് ശേഷം ഫോഡന്റെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരം നാഥൻ അകെയാണ് സിറ്റി ഗോൾ അടി പൂർത്തിയാക്കിയത്.ഗാർഡിയോളക്ക് കീഴിൽ ലീഗിൽ 500 ഗോളുകൾ പൂർത്തിയാക്കാനും സിറ്റിക്ക് സാധിച്ചു. മറ്റൊരു ടീമിനും സാധിക്കാത്ത വേഗതയിൽ ആണ് ഗാർഡിയോളയുടെ സിറ്റി ഈ നേട്ടം കൈവരിച്ചത്. ജയത്തോടെ രണ്ടാമതുള്ള ലിവർപൂളിനെക്കാൾ നാലു പോയിന്റുകൾ മുന്നിലെത്തി ഒന്നാമത് ആണ് സിറ്റി. ലീഡ്സ് ആവട്ടെ ലീഗിൽ പതിനാറാം സ്ഥാനത്ത് ആണ്.