ഡീൻ സ്മിത്തിന്റെ നോർവിച്ചിനെ തോൽപ്പിച്ചു വിജയവഴിയിൽ തിരിച്ചെത്തി ജെറാർഡിന്റെ വില്ല

പ്രീമിയർ ലീഗിൽ തങ്ങളുടെ മുൻ പരിശീലകൻ ഡീൻ സ്മിത്തിന്റെ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആസ്റ്റൻ വില്ല വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് തോൽവി വഴങ്ങിയ ശേഷമുള്ള മത്സരത്തിൽ തന്നെ വിജയവഴിയിൽ തിരിച്ചു എത്താൻ ജെറാർഡിന്റെ ടീമിന് ആയി. ലീഗിലെ അവസാന സ്ഥാനക്കാർ ആയി നോർവിച്ച് പന്ത് കൈവശം വക്കുന്നതിൽ തുല്യത പാലിച്ചു എങ്കിലും വില്ല തന്നെയാണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

ആദ്യ പകുതിയിൽ 34 മത്തെ മിനിറ്റിൽ ഒലെ വാറ്റ്കിൻസ്‌ നൽകിയ പന്തിൽ നിന്നു പ്രത്യാക്രണത്തിലൂടെ ജേക്കബ് റംസിയാണ് വില്ലയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് സമനില ഗോൾ നേടാൻ നോർവിച്ചും രണ്ടാം ഗോൾ നേടാൻ വില്ലയും ശ്രമിച്ചു. ഒടുവിൽ 87 മത്തെ മിനിറ്റിൽ ഒലെ വാറ്റ്കിൻസ്‌ വില്ലയുടെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ വില്ല ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു, നോർവിച്ച് ആവട്ടെ അവസാന സ്ഥാനത്ത് തുടരുകയാണ്.