ബില്ലി ഗിൽമോറിന് എതിരായ ആരാധകരുടെ ചാന്റിൽ ഖേദം പ്രകടിപ്പിച്ചു ലിവർപൂൾ

20210815 190310

ഇന്നലെ നടന്ന ലിവർപൂൾ നോർവിച്ച് മത്സരത്തിനു ഇടയിൽ ലിവർപൂൾ ആരാധകർ നടത്തിയ ചാന്റിൽ ഖേദം പ്രകടിപ്പിച്ചു ലിവർപൂൾ രംഗത്ത് വന്നു. സ്വവർഗ ലൈംഗികത ഉയർത്തിയുള്ള അവഹേളനപരമായ ചാന്റുകൾ ആണ് ഒരു വിഭാഗം ലിവർപൂൾ ആരാധകർ മത്സരത്തിനു ഇടയിൽ ഉയർത്തിയത്. 3-0 നു ലിവർപൂൾ ജയിച്ച മത്സരത്തിൽ ചെൽസിയിൽ നിന്നു ലോണിൽ നോർവിച്ച് സിറ്റിയിൽ കളിക്കുന്ന സ്‌കോട്ടിഷ് താരമായ ഗിൽമോറിനെ വ്യക്തിപരമായി ലക്ഷ്യം വക്കുക ആയിരുന്നു ഒരു വിഭാഗം ലിവർപൂൾ ആരാധകർ.

ഇതിൽ വിമർശനങ്ങൾ നിരവധി വന്നതോടെയാണ് മത്സരശേഷം ആരാധകരുടെ പെരുമാറ്റം മോശമായി എന്നും ഇതിൽ ഖേദിക്കുന്നു എന്നു പറഞ്ഞു ലിവർപൂൾ രംഗത്ത് വരികയായിരുന്നു. തങ്ങളുടെ ആരാധരുമായി ഇതിൽ ചർച്ച നടത്തിയത് ആയും ലിവർപൂൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ക്ലബിന്റെ മൂല്യങ്ങളെ കാത്ത് സൂക്ഷിക്കാൻ ആരാധകർ ബാധ്യസ്ഥരാണ് എന്നു ഓർമ്മിപ്പിച്ച ലിവർപൂൾ ഇത് പോലുള്ള കാര്യങ്ങളിൽ നിന്നു ആരാധകർ ഭാവിയിൽ വിട്ട് നിൽക്കണം എന്നും അഭ്യർത്ഥിച്ചു. ചാമ്പ്യൻഷിപ്പിൽ പീറ്റർബറോക്ക് എതിരായ മത്സരത്തിൽ ഡർബി ആരാധകരും സമാനമായ പെരുമാറ്റം നടത്തി എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Previous articleലോര്‍ഡ്സിൽ ഇന്ത്യ തകരുന്നു
Next articleഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടിയേക്കുമെന്ന് സൂചന