പ്രീമിയർ ലീഗിൽ ഏറ്റവും ആദ്യം കിരീടമുറപ്പിക്കുന്ന ടീമായി ചരിത്രം എഴുതി ലിവർപൂൾ

- Advertisement -

പ്രീമിയർ ലീഗിൽ ഏറ്റവും ആദ്യം കിരീടമുറപ്പിക്കുന്ന ടീമായി ചരിത്രം എഴുതി ലിവർപൂൾ. 7 മത്സരങ്ങൾ അവശേഷിക്കുമ്പോൾ 31 മത്സരങ്ങൾക്ക് ഉള്ളിൽ ആണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുന്നത്. 2000/2001 സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, 2017/2018 സീസണിലെ മാഞ്ചസ്റ്റർ സിറ്റി എന്നിവർ 5 മത്സരങ്ങൾ അവശേഷിക്കുമ്പോൾ കിരീടം ഉറപ്പിച്ച റെക്കോർഡ് ആണ് ഇതോടെ ലിവർപൂൾ പഴയ കഥ ആക്കിയത്.

നിലവിൽ 31 കളികളിൽ നിന്നു 86 പോയിന്റുകൾ ഉള്ള അവർ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ 63 പോയിന്റുകളെക്കാൾ 23 പോയിന്റുകൾ മുന്നിലാണ്. ഇതോടെ സിറ്റിക്ക് ഇനി ലിവർപൂളിനെ മറികടക്കാൻ ആവില്ലെന്ന് ഉറപ്പായി. സീസണിൽ ഇത് വരെ 31 മത്സരങ്ങളിൽ 28 ജയവും രണ്ട് സമനിലയും 1 തോൽവിയുമുള്ള അവർ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ പോയിന്റുകൾ സ് വിജയങ്ങൾ തുടങ്ങിയ സർവ്വകാല റെക്കോർഡുകൾ തകർക്കാൻ ആവും ഇനിയുള്ള 7 മത്സരങ്ങളിൽ ശ്രമിക്കുക എന്നുറപ്പാണ്.

Advertisement