അടി, തിരിച്ചടി! ലീഡ്സ് ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ

Screenshot 20211107 222440

പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡ്, ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ. രണ്ടു മനോഹര ഗോളുകൾ കണ്ട മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില കൊണ്ടു തൃപ്തിപ്പെടുക ആയിരുന്നു. മത്സരത്തിൽ നേരിയ ആധിപത്യം ലീഡ്സ് ആണ് പുലർത്തിയത്. 26 മത്തെ മിനിറ്റിൽ മികച്ച ഒരു ഫ്രീക്കിക്കിലൂടെ റാഫിനീയയിലൂടെ ലീഡ്സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. റാഫിനീയയുടെ ഫ്രീകിക്ക് ലെസ്റ്റർ പ്രതിരോധത്തെയും ഗോളിയെയും മറികടന്നു ഗോളാവുക ആയിരുന്നു.

തന്റെ ഗോൾ വിമാനാപകടത്തിൽ മരിച്ച ബ്രസീലിയൻ ഗായിക മരിലിയ മെന്റോസക്ക് സമർപ്പിച്ചു ബ്രസീലിയൻ താരം. എന്നാൽ ഗോൾ വീണു വീണ്ടും മത്സരം ആരംഭിച്ചതിനു 10 സെക്കന്റിന് ഉള്ളിൽ ലെസ്റ്റർ സിറ്റിയുടെ മറുപടി എത്തി. ഇത്തവണ അതുഗ്രൻ ഷോട്ടിലൂടെ ഹാർവി ബാർൺസ് ലെസ്റ്ററിന് സമനില ഗോൾ നൽകി. പിന്നീട് ഗോൾ നേടാനുള്ള ഇരു ടീമുകളുടെ ശ്രമങ്ങളും വിജയിക്കാതിരുന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. നിലവിൽ ലെസ്റ്റർ പന്ത്രണ്ടാം സ്ഥാനത്തും ലീഡ്സ് പതിനഞ്ചാം സ്ഥാനത്തും ആണ്.

Previous articleലാസ്കോയിൽ കിരീടം നേടി മണിക-അര്‍ച്ചന കാമത് ജോഡി
Next articleഅഞ്ചും ജയിച്ച് അപരാജിതരായി പാക്കിസ്ഥാന്‍