ലാസ്കോയിൽ കിരീടം നേടി മണിക-അര്‍ച്ചന കാമത് ജോഡി

Manikaarchana

ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ടീമിനെ പരാജയപ്പെടുത്തി മണിക ബത്ര – അര്‍ച്ചന കാമത് ജോഡിയ്ക്ക് ലാസ്കോ ഡബ്ല്യടിടി കണ്ടന്റര്‍ ടൂര്‍ണ്ണമെന്റിൽ കിരീടം. പോര്‍ട്ടോറിക്കോയുടെ ഡയസ് സിസ്റ്റര്‍മാര്‍ക്കെതിരെയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. 3-0ന് ആണ് വിജയമെങ്കിലും മൂന്നാം ഗെയിമിൽ നാല് ഗെയിം പോയിന്റ് രക്ഷപ്പെടുത്തി ഗെയിമും കിരീടവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

11-3, 11-8, 12-10 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം വിജയിച്ചത്.

Previous articleട്രസ്റ്റ് ദ പ്രോസസ്!! ആഴ്സണൽ ടോപ് 4ന് അരികെ
Next articleഅടി, തിരിച്ചടി! ലീഡ്സ് ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ