മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയുള്ള ആഴ്‌സണലിന്റെ പരാജയത്തിന് ശേഷം പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്ക് എതിരെ വിമർശനവുമായി ക്ലബ് ഇതിഹാസം തിയറി ഒൻറി. മത്സരം തുടങ്ങുന്നതിനു മുമ്പ് വലിയ ക്ലബുകൾക്ക് എതിരെയാണ് ആഴ്‌സണൽ ജയിച്ച് തെളിയിക്കേണ്ടത് എന്ന അഭിപ്രായം പറഞ്ഞ ഒൻറി ആഴ്‌സണൽ കളി തുടങ്ങിയ രീതിയിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ആദ്യ ഗോളിന് ശേഷം ആഴ്‌സണൽ പ്രതിരോധത്തിലേക്ക് വലിഞ്ഞത് ഒൻറിയെ ചൊടിപ്പിച്ചു.
വലിയ മത്സരങ്ങളിൽ വലിയ ക്ലബ് എന്ന നിലക്ക് ആഴ്‌സണൽ പെരുമാറുന്നില്ല എന്നു തുറന്നടിച്ച ഒൻറി അത്തരം രീതിയിൽ താൻ നിരാശനാണ് എന്നും തുറന്നു പറഞ്ഞു. ഇത്തരം രീതിയിൽ കളിക്കുന്നത് പരിശീലകന്റെ ക്യാപ്റ്റന്റെ മനോനിലവാരം ആണ് കാണിക്കുന്നത് എന്നും ഒൻറി കൂട്ടിച്ചേർത്തു. എപ്പോഴും രണ്ടാമത്തെ മികച്ച ടീം ആയി മത്സരത്തെ സമീപിക്കുക ആണ് ആർട്ടെറ്റയുടെ രീതി എന്നും അതിൽ തനിക്ക് നിരാശ ഉണ്ടെന്നും ആഴ്‌സണൽ ഇതിഹാസം കൂട്ടിച്ചേർത്തു.