“പ്രീമിയർ ലീഗ് ജർമ്മനിയിലെ ഫുട്ബോളിൽ നിന്ന് ഏറെ മാറ്റം” – വെർണർ

- Advertisement -

ഇന്നലെ ചെൽസിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ജർമ്മൻ സ്ട്രൈക്കർ ടിമോ വെർണർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ അനുഭവം തീർത്തും വ്യത്യസ്തമായിരുന്നു എന്ന് പറഞ്ഞു. ജർമ്മനിയിലെ ഫുട്ബോൾ പോലെയേ അല്ല ഇംഗ്ലണ്ടിലെ കളി എന്ന് വെർണർ പറഞ്ഞു. ഇന്നലെ ചെൽസി വിജയിച്ചു എങ്കിലും ജർമ്മനിയിൽ നിന്ന് എത്തിയ വെർണറിനും കായ് ഹവേർട്സിനും കാര്യമായി അരങ്ങേറ്റത്തിൽ തിളങ്ങാനായിരുന്നില്ല. ഹവേർട്സ് ബ്രൈറ്റന്റെ ഫിസിക്കൽ സ്റ്റൈലിന് മുന്നിൽ പിടിച്ചു നിക്കാതെ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു.

ബ്രൈറ്റണ് മൂന്ന് വൻ ഡിഫൻഡർമാരാണ് ഉള്ളത് എന്ന് വെർണർ പറഞ്ഞു. ജർമ്മനിയിൽ ഇത്തരം ഡിഫൻഡേഴ്സ് ഉണ്ടാകാറില്ല. ഇത് പുതിയ അനുഭവമാണെന്ന് വെർണർ പറഞ്ഞു. താൻ ആദ്യ മത്സരം ആസ്വദിച്ചു എന്നും മൂന്ന് പോയിന്റിൽ സന്തോഷവാനാണെന്നും വെർണർ പറഞ്ഞു. പ്രീമിയർ ലീഗിലെ ഫുട്ബോൾ ശൈലി തീർത്തും വ്യത്യാസമുള്ളതായിരിക്കും എന്ന് എല്ലാവരും പറഞ്ഞിരുന്നു എന്നും വെർണർ പറഞ്ഞു.

Advertisement