പ്രീമിയർ ലീഗിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ

Newsroom

പ്രീമിയർ ലീഗിൽ ഇന്ന് ആറ് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യം സമയം രാത്രി 8.30ന് എവർട്ടണും ആസ്റ്റൺ വില്ലയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. 8.30ന് നാലു മത്സരങ്ങൾ ഉണ്ട്. അതേ സമയത്ത് ലീഡ്‌സ് യുണൈറ്റഡ് സതാംപ്ടണിന് ആതിഥേയത്വം വഹിക്കും. സതാംപ്ടൺ ചെൽസിക്ക് എതിരായ മികച്ച വിജയം ലീഡ്സിലും ആവർത്തിക്കാൻ ആകും ആഗ്രഹിക്കുന്നത്.

Picsart 23 02 18 22 27 17 454

ഇതേ സമയത്ത് കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റി ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ നേരിടും. മറ്റൊരിടത്ത്, നോട്ടിംഗ്ഹാം ഫോറസ്റ്റ് വെസ്റ്റ് ഹാം യുണൈറ്റഡിനു ആതിഥേയത്വം വഹിക്കും.

രാത്രി 11:00 മണിക്ക് എഎഫ്‌സി ബോൺമൗത്ത് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇനിയും പോയിന്റ് നഷ്ടപ്പെടുത്തിയാൽ കിരീട പോരാാട്ടത്തിൽ ഏറെ പിറകിലായിപ്പോകും എന്നത് കൊണ്ട് സിറ്റിക്ക് ഇന്ന് ജയിച്ചേ പറ്റൂം

പാതിരായ്ക്ക് 1:15ന് ക്രിസ്റ്റൽ പാലസ് ലിവർപൂളിനെ നേരിടുന്നതോടെ ഇന്നത്തെ മത്സരങ്ങൾ അവസാനിക്കും. റയലിനോടേറ്റ വലിയ പരാജയത്തിന്റെ ഷോക്കിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്.

Fixture:
Saturday, 25 February 2023:

Everton vs Aston Villa (8.30pm)
Leeds United vs Southampton (8:30pm)
Leicester City vs Arsenal (8:30pm)
Nottingham Forest vs West Ham United (8:30pm)
AFC Bournemouth vs Manchester City (11:00pm)
Sunday, 26 February 2023:

Crystal Palace vs Liverpool (1:15pm)