ഇന്നലെ ആഴ്സണലിനെതിരെ ഫർമീനോ നേടിയ ഹാട്രിക്ക് താരത്തിന്റെ ലിവർപൂൾ കരിയറിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു. ഈ ഗോളുകൾ ഫർമീനോയെ വേറൊരു അത്ഭുത നേട്ടത്തിൽ കൂടി എത്തിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിലേക്ക്. ഇന്നലെ നേടിയ മൂന്ന് ഗോളുകളോടെ പ്രീമിയർ ലീഗിൽ ഫർമീനോയ്ക്ക് 43 ഗോളുകൾ ആയി.
ഇതുവരെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്നത് ഫിലിപ്പി കൗട്ടീനോയുടെ റെക്കോർഡ് ആയിരുന്നു. 41 ഗോളുകളായിരുന്നു കൗട്ടീനോ ബാഴ്സലോണയിലേക്ക് പോകുന്നതിന് മുമ്പായി പ്രീമിയർ ലീഗിൽ നേടിയിരുന്നത്. ഇന്നലെ ഹാട്രിക്ക് നേടിയതോടെ പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബ്രസീലിയൻ താരം എന്ന റെക്കോർഡും കൗട്ടീനോ സ്വന്തമാക്കി. ഇതിനു മുമ്പ് റൊബീനോ, അഫോൺസോ ആൽവേസ് എന്നീ ബ്രസീലിയൻ തരങ്ങൾ മാത്രമെ പ്രീമിയർ ലീഗിൽ ഹാട്രിക് നേടിയിട്ടുള്ളൂ.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ:
Roberto Firmino – 43
Philippe Coutinho – 41
Juninho – 29
Willian – 27
Gabriel Jesus – 23
Oscar – 21