പ്രീമിയർ ലീഗ് റദ്ദാക്കിയ നടപടി ഏപ്രിൽ അവസാനം കരെ തുടരാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഇന്ന് നടന്ന വീഡിയോ കോൺഫറൻസിനു ശേഷമാണ് ഒഉതിഉഅ തീരുമാനം എടുത്തത്. ഏപ്രിൽ 30നു ശേഷം മാത്രമേ ഇനി പ്രീമിയർ ലീഗ് പുനരാരംഭിക്കുകയുള്ളൂ. കൊറൊണ വൈറസ് ഭീതി ഒഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടി.
നേരത്തെ ചാമ്പ്യൻസ് ലീഗിൽ മെയ് വരെ നിർത്തി വെക്കാൻ തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ് ലീഗുകൾ ജൂൺ ഒന്നാം തീയതിക്ക് മുന്നിൽ അവസാനിപ്പിക്കണം എന്ന നിയമം തൽക്കാലം ഇംഗ്ലീഷ് എഫ് എ ഉപേക്ഷിച്ചു. സീസണിലെ അസാധാരണമായ അവസ്ഥ പരിഗണിച്ച് ലീഗ് എത്ര വൈകിയാലും തീർക്കാൻ ആണ് എഫ് എയുടെ പുതിയ തീരുമാനം.