ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ പ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡിന് ഉടമയായി. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ സബ് ചെയ്യപ്പെട്ട താരം എന്ന റെക്കോർഡാണ് സിൽവയുടെ പേരിലായത്. ഇന്നലെ കളിയുടെ രണ്ടാം പകുതിയിൽ പെപ് ഗ്വാഡിയോള സിൽവയെ പിൻവലിച്ചിരുന്നു. താരം തന്റെ പ്രീമിയർ ലീഗ് കരിയറിൽ 120 തവണ ഇതോടെ സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു താരവും ഇതിൽ കൂടുതൽ തവണ സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടിട്ടില്ല.