പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരാഴ്ച എങ്കിലും നിർത്തി വെക്കാൻ ആകശ്യപ്പെട്ട് ബ്രെന്റ്‌ഫോർഡ് മാനേജർ തോമസ് ഫ്രാങ്ക്. ഈ വാരാന്ത്യത്തിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റിവയ്ക്കാൻ ആണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സീസൺ തന്നെ താറുമാറാക്കാൻ കഴിവുള്ള കൊറോണ വൈറസ് വ്യാപബം ആണ് ഇപ്പോൾ ഉള്ളത്. ഒരാഴ്ച കളികൾ ബിർത്തി വെച്ച് പരിശീലന ഗ്രൗണ്ട് അടക്കം സാനിറ്റൈസ് ചെയ്യുകയും താരങ്ങൾ സേഫ് ആണെന്ന് ഉറപ്പാക്കുകയും ചെയ്ത് കളി പുനരാരംഭിക്കാം എന്ന് അദ്ദേഹം പറയുന്നു.
കൊറോണ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബ്രെന്റ്‌ഫോർഡിന്റെ മത്സരം റദ്ദാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് മത്സരമാണ് കോവിഡ് കാരണം പ്രീമിയർ ലീഗിൽ മാറ്റിവെക്കേണ്ടി വന്നത്. ഒമിക്രോൺ വേരിയന്റ് ബ്രിട്ടനിൽ റെക്കോർഡ് എണ്ണം കൊറോണ വൈറസ് കേസുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബുധനാഴ്ച ബ്രിട്ടൺ 78,610 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു.
“ഈ വാരാന്ത്യത്തിൽ പ്രീമിയർ ലീഗ് മത്സരങ്ങളുടെ മുഴുവൻ റൗണ്ടും മാറ്റിവെക്കണമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. “എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകളിലും കോവിഡ് കേസുകൾ ഉണ്ട്. എല്ലാവരും അത് കൈകാര്യം ചെയ്യുകയും അതുമായ്യ്ല്ല പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു. “ഈ റൗണ്ടും കരാബാവോ (ലീഗ്) കപ്പ് റൗണ്ടും മാറ്റിവയ്ക്കാൻ ആയാൽ എല്ലാവർക്കും കുറഞ്ഞത് ഒരാഴ്ചയോ നാലോ അഞ്ചോ ദിവസമെങ്കിലും എല്ലാത്തിൽ നിന്നും കരകയറാൻ ആകും” അദ്ദേഹം പറഞ്ഞു.