ഗോൾ മാത്രമില്ല! ബ്രൈറ്റൻ, ലീഡ്സ് മത്സരം സമനിലയിൽ

Screenshot 20211128 011523

പ്രീമിയർ ലീഗിൽ ബ്രൈറ്റൻ ലീഡ്സ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ ഗോൾ മാത്രമാണ് ഒഴിഞ്ഞു നിന്നത്. ആദ്യ പകുതിയിൽ തന്നെ രണ്ടു തവണയാണ് ബ്രൈറ്റന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്. മത്സരത്തിൽ രണ്ടു സുവർണ അവസരങ്ങൾ ആണ് ബ്രൈറ്റൻ മുന്നേറ്റനിര താരം മൗപെ പാഴാക്കിയത്.

രണ്ടാം പകുതിയിലും ബ്രൈറ്റന്റെ ഒരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. മികച്ച ശ്രമങ്ങൾ ലീഡ്സ് ഗോൾ കീപ്പർ മെസിലിയറും തടഞ്ഞു. മറുവശത്ത് ആവട്ടെ ലീഡ്സിന്റെ മികച്ച ശ്രമങ്ങൾ ബ്രൈറ്റൻ ഗോൾ കീപ്പർ സാഞ്ചസും തടഞ്ഞു. സമനിലയോടെ ലീഗിൽ ബ്രൈറ്റൻ എട്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ലീഡ്സ് 17 സ്ഥാനത്ത് തുടരും. അതേസമയം നേരത്തെ നടന്ന മത്സരത്തിൽ ലീഗിലെ ആറാം സ്ഥാനക്കാർ ആയ വോൾവ്സിനെ 19 സ്ഥാനക്കാർ ആയ നോർവിച്ചും ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.

Previous article44 കൊല്ലത്തെ ബുണ്ടസ് ലീഗ റെക്കോർഡ് തകർത്തു ബയേൺ, ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
Next articleവീണ്ടും ആദ്യ ജയം എന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്