വീണ്ടും ആദ്യ ജയം എന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

Img 20211127 214056

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ സീസണിലെ ആദ്യ വിജയം എന്ന ലക്ഷ്യവുമായി കളത്തിൽ ഇറങ്ങും. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മാത്രമെ സ്വന്തമാക്കാൻ ആയിരുന്നുള്ളൂ. ഇന്ന് ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോറ്റിരുന്നു എങ്കിലും കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിന് എതിരെ നേടിയ സമനില കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

നോർത്ത് ഈസ്റ്റിനെതിരെ അവസരങ്ങൾ മുതലെടുക്കാത്തത് കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ന് കിട്ടുന്ന അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ ആകും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശ്രദ്ധ. ബെംഗളൂരു എഫ് സി ഒരു വലിയ പരാജയം നേരിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ എത്തുന്നത്. അവരും വിജയം ആകും ഇന്ന് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Previous articleഗോൾ മാത്രമില്ല! ബ്രൈറ്റൻ, ലീഡ്സ് മത്സരം സമനിലയിൽ
Next articleചെൽസിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകുമോ?!