‘ഒരൊറ്റ കളികൊണ്ട് ഗോൾ കീപ്പറെ വിലയിരുത്തരുത്’ – ഡി ഹെയക്ക് പിന്തുണയുമായി പിക്ഫോഡ്

- Advertisement -

ഫോമില്ലാതെ വിമർശനങ്ങൾ നേരിടുന്ന യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹെയക്ക് പിന്തുണയുമായി ഇംഗ്ലണ്ട് ഒന്നാം നമ്പർ ഗോളിയും എവർട്ടൻ താരവുമായ ജോർദാൻ പിക്ഫോർഡ്. സമീപ കാലത്ത് ഡി ഹെയക്ക് നേരെ നീളുന്ന വിമർശങ്ങൾ അനാവശ്യമാണ് എന്നാണ് പിക്ഫോഡിന്റെ പക്ഷം.

കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലുള്ള ഡി ഹെയ വരുത്തിയ നിർണായക പിഴവുകളാണ് സിറ്റിക്കും, എവർട്ടനും എതിരായ മത്സരത്തിൽ യുണൈറ്റഡിന് നിർണായക പോയിന്റുകൾ നഷ്ടപ്പെടുത്തിയത്. ഇത് കൂടാതെ പുതിയ കരാർ ഒപ്പിടാത്ത താരത്തിന്റെ ശ്രദ്ധ ട്രാൻസ്ഫറിൽ ആണെന്ന ആരോപണവും ഉയർന്നു. എന്നാൽ ഒരൊറ്റ കളികൊണ്ട് വിലയിരുത്താൻ പറ്റുന്ന ഒന്നല്ല ഒരു ഗോളിയുടെ ഫോം എന്നാണ് ഡി ഹെയയെ പിന്തുണച്ച് കൊണ്ട് പിക്ഫോഡ് പറഞ്ഞത്. ഡി ഹെയ ലോകത്തിലെ ഏറ്റവും മികച്ച ഗോളിമാരിൽ ഒരാളാണ് എന്നും എവർട്ടൻ ഒന്നാം നമ്പറായ പിക്ഫോഡ് കൂട്ടി ചേർത്തു.

Advertisement