ലകാസെറ്റ് ഉള്ള ആഴ്സണലാണ് മെച്ചപ്പെട്ട ആഴ്സണൽ എന്ന് ഫിൽ നെവിൽ

ആഴ്സണൽ സ്ട്രൈക്കർ ലകാസെറ്റ് ആദ്യ ഇലവനിൽ ഇറങ്ങുന്നതാണ് ആഴ്സണലിന് മികച്ചതെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ. ലകാസെറ്റ് ഇറങ്ങുമ്പോൾ ആഴ്സണൽ മെച്ചപ്പെട്ട ടീം ആകുന്നു എന്നും നെവിൽ പറയുന്നു. ലകാസെറ്റെയും ഒബയാങ്ങും തമ്മിൽ മികച്ച ധാരണയുള്ളത് ടീമിന് അറ്റാക്കിംഗ് എൻഡിൽ കൂടുതൽ ഗുണം ചെയ്യുന്നുണ്ട് എന്നും നെവിൽ പറഞ്ഞു.

പക്ഷെ എത്ര കാലം ഒബമയങ്ങ് ലകസെറ്റയ്ക്ക് വേണ്ടി സെൻട്രൽ സ്ട്രൈക്കർ റോൾ വിട്ടുകൊടുക്കുമെന്ന് അറിയില്ല എന്നും നെവിൽ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് താരം ലകസെറ്റ് ഇറങ്ങുമ്പോൾ ആഴ്സണൽ കൂടുതൽ ഗോൾ നേടുന്നു എന്നതും വിജയ ശതമാനം കൂടുതൽ ആണെന്നതും സ്റ്റാറ്റിറ്റിക്കലി ശരിയുമാണ്.

ലകാസെറ്റ് ആദ്യ ഇലവനിൽ ഇറങ്ങുമ്പോൾ ആഴ്സണൽ ശരാശരി ഒരു മത്സരത്തിൽ 2.2 ഗോളുകൾ നേടുമ്പോൾ ലകാസെറ്റ് ഇല്ലാത്ത മത്സരങ്ങളിൽ ശരാശരി 1.5 ഗോളുകളെ നേടുന്നുള്ളൂ.

Previous articleചെൽസിക്കെതിരെ ബസ് പാർക്ക് ചെയ്യില്ല എന്ന് നീൽ വാർനോക്ക്
Next article“പാകിസ്ഥാൻ കാത്തിരിക്കുന്നത് ഇന്ത്യയുടെ പിഴവുകൾക്കായി”