ഫിൽ ജോൺസ് പരിക്ക് മാറി തിരികെയെത്തി

Img 20210302 194020
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ഫിൽ ജോൺസ് തിരികെയെത്തി. താരം പരിശീലനം ആരംഭിച്ചതായി ക്ലബ് അറിയിച്ചു. ഫിൽ ജോൺസ് ഇപ്പോൾ കളത്തിൽ ഇറങ്ങിയിട്ട് കാലങ്ങളായി. മുട്ടിനേറ്റ പരിക്ക് ആയിരുന്നു ഇത്രയും കാലം ഫിൽ ജോൺസിനെ പുറത്തിരുത്തിയത്. താരം നേരത്തെ തിരിച്ചുവരേണ്ടതായിരുന്നു. പക്ഷെ തിരിച്ചുവരവിന്റെ പാതയിൽ വീണ്ടും പരിക്കുകൾ വന്നത് തിരിച്ചടി ആയി.

അടുത്ത ആഴ്ച മുതൽ ജോൺസിന് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ സാധിക്കും. ഈ സീസൺ അവസാനിക്കും മുമ്പ് ടീമിനൊപ്പം ജോൺസ് കളത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ജോൺസിനെ വിൽക്കും എന്നാണ് കരുതിയത് എങ്കിലും പരിക്ക് കൊണ്ട് അത് നടക്കാതിരിക്കുക ആയിരുന്നു. പത്തു വർഷത്തോളമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് ജോൺസ്.

Advertisement