റയലിനൊപ്പം ഹസാർഡ് ചെൽസി സ്റ്റേഡിയത്തിലേക്ക് തിരികെവരുന്നു

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയും റയലും ഏറ്റുമുട്ടുമ്പോൾ ഏറ്റവും ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നത് ഹസാർഡിന്റെ തിരിച്ചുവരവിനാകും. ഹസാർഡ്‌ രണ്ടു സീസൺ മുമ്പ് ചെൽസിയിൽ നിന്നായിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്. പരിക്ക് കാരണം റയൽ മാഡ്രിഡിൽ അധികം തിളങ്ങാൻ ഹസാർഡിന് ഇതുവരെ ആയിട്ടില്ല. ഇപ്പോഴും ഹസാർഡ്‌ പരിക്കിന്റെ പിടിയിലാണ്. പക്ഷെ സെമി ഫൈനലിന് മുമ്പ് ഹസാർഡ്‌ തിരികെയെത്തും എന്നാണ് പ്രതീക്ഷ. ചെൽസിയിൽ നിന്ന് വിട്ടു പോയി എങ്കിലും ഇപ്പോഴും ചെൽസി ആരാധകരുടെ പ്രിയ താരമാണ് ഹസാർഡ്‌.

ഹസാർഡിന് ചെൽസിയോടുള്ള ഇഷ്ടവും ഇതുപോലെയാണ്. ഹസാർഡ്‌ തന്നെ ചെൽസിയോടുള്ള തന്റെ സ്നേഹം പലപ്പോഴും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ചെൽസിയുടെ ഏറ്റവും മികച്ച താരമായി നിൽക്കുന്ന സമയത്തായിരുന്നു ഹസാർഡ്‌ ക്ലബ്ബ് വിട്ടത്‌. ഹസാർഡ്‌ മാത്രമല്ല മുൻ ചെൽസി ഗോൾ കീപ്പർ കോർതോയും ചെൽസിയുടെ സ്റ്റേഡിയത്തിലേക്ക് ഈ സെമി ഫൈനലിനായി മടങ്ങിയെത്തും. എന്നാൽ കോർതോയ്ക്ക് ചെൽസി ആരാധകരുടെ സ്നേഹം കിട്ടില്ല. മുൻ റയൽ മാഡ്രിഡ് താരമായ കോവാചിച് ചെൽസി ജേഴ്സിയിൽ ഉണ്ട് എന്നതും ഈ സെമി ഫൈനലിൽ കൗതുകം വർധിപ്പിക്കും.

Advertisement