അമ്മയെ അടിച്ച ആളെ തിരിച്ചടിച്ചു ഫിൽ ഫോഡൻ, അടിയിൽ ഏർപ്പെട്ടു ഇംഗ്ലീഷ് യുവതാരം

Wasim Akram

0 Screenshot 2022 02 20 At 111942
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനു എതിരായ പരാജയത്തിന് പിറകെ നൈറ്റ് ക്ലബിൽ അടിയുണ്ടാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് യുവ താരം ഫിൽ ഫോഡൻ. മാഞ്ചസ്റ്ററിൽ ആമിർ ഖാൻ, കെൽ ബ്രൂക് ബോക്സിങ് മത്സരം കാണാൻ എത്തിയപ്പോൾ ആണ് വിവാദമായ സംഭവം നടക്കുന്നത്. താരം അടിയിൽ ഏർപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുന്നുണ്ട്.

20201228 120845
Credit: Twitter

തന്നെ പിന്തുടർന്ന ആളെ ആദ്യം അവഗണിച്ചു മറ്റൊരു റൂമിലേക്ക് പോവാൻ ഫോഡൻ ശ്രമിക്കുന്നു എങ്കിലും വീണ്ടും പ്രകോപനം ഉണ്ടായപ്പോൾ ഫോഡന്റെ ക്ഷമ നഷ്ടമായി. ഫോഡന്റെ അമ്മയും ആളും തമ്മിൽ ആദ്യം അടിയുണ്ടായതിനെ തുടർന്ന് ആയിരുന്നു താരം ഈ ആളും ആയി അടിയിൽ ഏർപ്പെട്ടത്. താരത്തിന് എതിരെ മാഞ്ചസ്റ്റർ സിറ്റി അച്ചടക്ക നടപടി എടുക്കുമോ എന്നു കണ്ടറിയാം.