ലീഡ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കാണികളെ നിയന്ത്രിക്കാൻ റെക്കോർഡ് പൊലീസുകാർ

പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശത്രുതകളിൽ ഒന്നായ ലീഡ്സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കാണികൾ പരിധി വിടുന്നത് തടയാൻ റെക്കോർഡ് പൊലീസുകാർ. 900 പോലീസുകാരെയാണ് മത്സരത്തിൽ കാണികളെ നിയന്ത്രിക്കാൻ അധികൃതർ നിയോഗിച്ചത്.

2004 നു ശേഷം ഇത് ആദ്യമായി ലീഡ്സിന്റെ എലൻ റോഡിൽ കാണികൾക്ക് മുന്നിൽ മത്സരം നടക്കുന്നു എന്നതിനാൽ തന്നെ മത്സരം വാശിയേറും എന്നുറപ്പാണ്. മുമ്പ് പലപ്പോഴും പരസ്പരം ആക്രമണത്തിൽ ഏർപ്പെട്ട ലീഡ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പലപ്പോഴും വാർത്തകൾ സൃഷ്ടിച്ചിരുന്നു.