PFA അവാർഡ്, സീസണിലെ മികച്ച യുവതാരമാവാൻ ആറു താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷന്റെ ഫുട്ബോൾ അവാർഡുകൾക്കായുള്ള അന്തിമ നോമിനേഷൻ പ്രഖ്യാപിച്ചു. യങ് പ്ലയർ ഓഫ് ദി സീസൺ അവാർഡിൽ ആറു താരങ്ങളെയാണ് അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലീഗിൽ കിരീടത്തോട് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് രണ്ട് താരങ്ങൾ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം, ബൗണ്മതിൽ എന്നീ ടീമുകളിൽ നിന്നും ഒരോ താരവുമാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

സിറ്റിയിൽ നിന്ന് , സ്റ്റെർലിംഗ്, ബെർണാടോ സിൽവ എന്നീ താരങ്ങളാണുള്ളത്. ഇരുവരും പി എഫ് എയുടെ പ്ലയർ ഓഫ് ദി സീസൺ അവാർഡിലും നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങളാണ് , ലിവർപൂളിൽ നിന്ന് അർനോൾഡ്, മാഞ്ചസ്റ്ററിന്റെ റാഷ്ഫോർഡ്, വെസ്റ്റ് ഹാമിന്റെ ഡെക്ലൻ റൈസ്, ബൗണ്മതിന്റെ ബ്രൂക്സ് എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്.

പി എഫ് എ യങ് പ്ലയർ ഓഫ് ദി സീസൺ;

അർനോൾ – ലിവർപൂൾ
റാഷ്ഫോർഡ്- മാഞ്ചസ്റ്റർ യുണൈറ്റഡ്
സ്റ്റെർലിങ് – മാഞ്ചസ്റ്റർ സിറ്റി
ബെർണാഡോ സിൽവ – മാഞ്ചസ്റ്റർ സിറ്റി
റൈസ് – വെസ്റ്റ് ഹാം
ബ്രൂക്സ് – ബൗണ്മത്