ചാമ്പ്യൻസ് ലീഗിന്റെ വേദന മാറില്ല, എങ്കിലും ലീഗിൽ ടോട്ടൻഹാമിനെ തീർത്ത് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ തങ്ങളെ പുറത്താക്കിയ ടോട്ടൻഹാമിനെ ഇന്ന് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ തോറ്റതിന്റെ വേദന പോകില്ല എങ്കിലും ഇന്നത്തെ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ നേട്ടമാകും. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് ഈ ജയത്തോടെ സിറ്റി തിരികെ എത്തി. അതു മാത്രമല്ല ഇനി വലിയ മത്സരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാതമെ ഉള്ളൂ എന്നത് കിരീടം സിറ്റിയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഇന്ന് മറുപടി ഇല്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡിൽ എത്തിയിരുന്നു. ബെർണാഡോ സിൽവയുടെ ക്രോസിൽ നിന്ന് മനോഹരമായ ഒരു ഹെഡറിലൂടെ അഗ്വേറോ യുവ താരം ഫോഡന് പാസ് കൊടുത്തു‌. ആ പാസ് മറ്റൊരു ഹെഡറിലൂടെ ഫോഡൻ വലയിൽ എത്തിച്ചു. 18കാരനായ ഫോഡന്റെ പ്രീമിയർ ലീഗിലെ ആദ്റ്റ ഗോളാണിത്.

ആ ഗോളിന് പകരം ഒരു ഗോൾ കണ്ടെത്താൻ സ്പർസിന് കളി തീരും വരെ ആയില്ല. രണ്ട് ദിവസം മുമ്പ് ചാമ്പ്യൻസ് ലീഗിൽ കണ്ടതു പോലെ അറ്റാക്കിങ് ഫുട്ബോൾ ആയിരുന്നില്ല ഇരുടീമുകളും കളിച്ചത്. ഈ വിജയം സിറ്റിയെ ഒന്നാമത് എത്തിച്ചു എങ്കിൽ ടോട്ടൻഹാമിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് ഈ തോൽവി വൻ തിരച്ചടിയാകും.

Advertisement