ഇംഗ്ലീഷ് ഫുട്ബോൾ താരങ്ങളുടെ അസോസിയേഷനായ പി എഫ് എ ഈ വർഷത്തെ ടീം പ്രഖ്യാപിച്ചു. ലീഗിന്റെ തലപ്പത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ലിവർപൂളിന്റെയു ആധിപത്യമാണ് ടീമിൽ ഉള്ളത്. 11 താരങ്ങളിൽ പത്തു പേരും ഈ രണ്ട് ടീമുകളിൽ നിന്ന് ഉള്ളവരാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആറു താരങ്ങളും ലിവർപൂളിൽ നിന്ന് നാലു താരങ്ങളും ടീമിൽ ഇടം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബ മാത്രമാണ് ഈ ടീമുകൾക്ക് പുറത്ത് നിന്ന് ടീം ഓഫ് ദി ഇയറിൽ സ്ഥാനം പിടിച്ചത്.
ടീം;
ഗോൾകീപ്പർ; എഡേഴ്സൺ ( മാഞ്ചസ്റ്റർ സിറ്റി)
ഡിഫൻസ്;
ട്രെന്റ് അർനോൾഡ് (ലിവർപൂൾ), വാൻ ഡൈക് (ലിവർപൂൾ), ലപോർടെ (മാൻ സിറ്റി), റോബേർട്സൺ (ലിവർപൂൾ (
മിഡ്ഫീൽഡ്;
ഫെർണാദീനോ (മാൻ സിറ്റി), പോഗ്ബ (മാൻ യുണൈറ്റഡ്), ബെർണാഡോ സിൽവ (മാൻ സിറ്റി)
അറ്റാക്ക്;
അഗ്വേറോ (മാൻ സിറ്റി), സ്റ്റെർലിങ് (മാൻ സിറ്റി), മാനെ (ലിവർപൂൾ)
The PFA Premier League Team of the Year!#PFAawards | #TOTY pic.twitter.com/YBWOhoJsQI
— Professional Footballers' Association (@PFA) April 25, 2019