ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടി, ലിവർപൂൾ സി ഇ ഒ സ്ഥാനം ഒഴിയുന്നു

- Advertisement -

ലിവർപൂളിന്റെ അവസാന വർഷങ്ങളിലെ മികച്ച ഫലങ്ങൾക്ക് പിറകിലെ പ്രധാനി ആയിരുന്ന ക്ലബ് സി ഇ ഒ പീറ്റർ മൂറെ സ്ഥാനം ഒഴിയും. ക്ലബ് തന്നെ ഔദ്യോഗികമായി പീറ്റർ മൂറെ സ്ഥാനം ഒഴിയുന്നത് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് അവസാനത്തോടെ ഔദ്യോഗികമായി സ്ഥാനം ഒഴിയുമെന്നാണ് മൂറെയും പറഞ്ഞത്. 65കാരനായ പീറ്റർ മൂറെ തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറാൻ ആഗ്രഹിക്കുന്നതാണ് സ്ഥാനം ഒഴിയാനുള്ള കാരണം.

മൂന്ന് വർഷം മുമ്പായിരുന്നു പീറ്റർ മൂറെ ലിവർപൂളിൽ സി ഇ ഒ ആയി എത്തിയത്. അതിനു ശേഷം ക്ലബ് ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും നേടുകയുണ്ടായി. ക്ലബിലെ ഒരോ നിമിഷവും താൻ ആസ്വദിച്ചു എന്നും ചരിത്ര നേട്ടങ്ങളുടെ ഭാഗമായതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിവർപൂളിന്റെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ ആയിരിക്കും ക്ലബിന്റെ പുതിയ സി ഇ ഒ.

Advertisement