കെപ ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കബയേറോ

Photo: Chris Brunskill/Fantasista/Getty Images
- Advertisement -

ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചെൽസിയുടെ വെറ്ററൻ ഗോൾ കീപ്പർ വില്ലി കബയേറോ. ഈ സീസണിൽ കെപയുടെ പ്രകടനം പലപ്പോഴും മോശമായതിനെ തുടർന്ന് ചെൽസി പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കും എന്ന വർത്തകൾക്കിടയിലാണ് താരം ടീമിൽ തുടരുമെന്ന പ്രതീക്ഷ കാബല്ലെറോ പങ്കുവെച്ചത്.

ചെൽസിക്ക് വേണ്ടി കെപക്ക് മികച്ച ഫോം കണ്ടെത്താൻ കഴിയാതെ പോയതോടെ പലപ്പോഴും കബയേറോ ആയിരുന്നു ചെൽസിയുടെ വല കാത്തത്. പ്രീമിയർ ലീഗിൽ ചെൽസിയുടെ അവസാന മത്സരമായ വോൾവ്‌സിനെതിരെയും കബയേറോയാണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്. തനിക്ക് കെപയെ രണ്ട് വർഷമായി അറിയാമെന്നും കഴിഞ്ഞ വർഷം കെപ മികച്ച പ്രകടനമാണ് ചെൽസിക്ക് വേണ്ടി പുറത്തെടുത്തതെന്നും കബയേറോ പറഞ്ഞു.

നിലവിൽ സ്പെയിനിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ തന്നെയാണ് കെപയെന്നും കബയേറോ കൂട്ടിച്ചേർത്തു. പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് താരത്തെ പുറത്തിരുത്തി തനിക്ക് അവസരം തന്നെങ്കിലും കെപയും താനും തമ്മിലുള്ള ബന്ധം മികച്ചതാണെന്നും കാബല്ലെറോ പറഞ്ഞു.

Advertisement