“ആഴ്ചയിൽ ഏഴു ദിവസം കളിച്ചായാലും സീസൺ പൂർത്തിയാക്കണം”

- Advertisement -

ആഴ്ചയിൽ ഏഴു ദിവസം കളിക്കേണ്ടി വന്നാലും ഈ സീസൺ പൂർത്തിയാക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേര. ആരോഗ്യപരമായ പ്രശ്നങ്ങൾ താൻ മനസ്സിലാക്കുന്നുണ്ട്. എങ്കിലും സീസൺ പൂർത്തിയാക്കണം എന്നാണ് തന്റെ ആഗ്രഹം. അതിനായി ആഴ്ചയിൽ ഏഴു ദിവസം കളിക്കേണ്ടി വന്നാലും പ്രശ്നമല്ല. പെരേര പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും രണ്ട് കിരീടങ്ങൾ നേടാനുള്ള സാധ്യതയുണ്ട്. ഒപ്പം ടോപ് ഫോറിലും എത്താം. അതുകൊണ്ട് തന്നെ സീസൺ പൂർത്തിയാക്കിയാൽ യുണൈറ്റഡിന് അത് മികച്ച സീസണായി മാറാനും സാധ്യതയുണ്ട്. എല്ലാ ടീമിനും വലിയ സ്ക്വാഡാണുള്ളത്. രണ്ട് ദിവസം ഇടവേളയിട്ട് മത്സരങ്ങൾ കളിക്കാൻ എല്ലാവർക്കും പറ്റും എന്നും ബ്രസീലിയൻ താരം പറഞ്ഞു.

Advertisement