പെപ്പിന് ചരിത്ര നേട്ടം

- Advertisement -

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാഡിയോളയ്ക്ക് ചരിത്ര നേട്ടം. ഡിസംബർ മാസത്തിലെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് ഇന്ന് സ്വന്തമാക്കിയതോടെ തുടർച്ചയായ നാലു മാസങ്ങളിൽ മാനേജർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മാനേജർ ആയിരിക്കുകയാണ് പെപ്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിലും പെപ് ആയിരുന്നു മാനേജർ ഓഫ് ദി മന്ത് പുരസ്കാരം നേടിയത്. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. 14 പോയന്റിന്റെ വ്യത്യാസം ഉണ്ട് ഒന്നാം സ്ഥാനത്തുള്ള സിറ്റിയും രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡും തമ്മിൽ.

പ്രീമിയർ ലീഗിലെ ഡിസംബർ ഗോൾ ഓഫ് ദി മന്ത് പുരസ്കാരം ബൗണ്മൗത് താരം ഡെഫോ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement