മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം 250 ജയങ്ങൾ പൂർത്തിയാക്കി പെപ് ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം 250 ജയങ്ങൾ പൂർത്തിയാക്കി പരിശീലകൻ പെപ് ഗാർഡിയോള. എല്ലാ കൊമ്പറ്റീഷനുകളിലും ആയി 344 മത്സരങ്ങളിൽ നിന്നാണ് ഗാർഡിയോള ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രീമിയർ ലീഗിൽ ബ്രൈറ്റന് എതിരായ ജയത്തോടെയാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്.

ഒരു ഇംഗ്ലീഷ് ക്ലബിന് ഒപ്പം ഏറ്റവും വേഗത്തിൽ 250 ജയങ്ങൾ പൂർത്തിയാക്കുന്ന പരിശീലകനും ആയി ഗാർഡിയോള മാറി. 396 മത്സരങ്ങളിൽ 250 ജയങ്ങളിൽ എത്തിയ ജോസെ മൊറീന്യോയെ ഗാർഡിയോള മറികടന്നു. മൗറീന്യോക്ക് പുറമെ കെന്നി ഡഗ്ലീഷ്, ആഴ്‌സൻ വെങർ തുടങ്ങിയ ഇതിഹാസ പരിശീലകരെയും ഗാർഡിയോള മറികടന്നു.