ഈ അവാര്‍ഡ് അക്സറിനൊപ്പം പങ്കുവയ്ക്കുവാന്‍ ആഗ്രഹം – കുൽദീപ് യാദവ്

Sports Correspondent

തനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് അക്സറിനൊപ്പം പങ്ക് വയ്ക്കുവാനാണ് ആഗ്രഹം എന്ന് പറഞ്ഞ് കുൽദീപ് യാദവ്. ഇന്നലെ മത്സരത്തിൽ റബാഡയെയും നഥാന്‍ എല്ലിസിനെയും ക്ലീന്‍ ബൗള്‍ഡ് ആക്കിയ കുൽദീപ് 4 ഓവറിൽ 24 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേൽ തന്റെ സ്പെല്ലിൽ വെറും 10 റൺസ് മാത്രം വിട്ട് നല്‍കിയാണ് രണ്ട് വിക്കറ്റ് നേടിയത്.

അക്സര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് നിര്‍ണ്ണായക വിക്കറ്റുകളാണ് നേടിയതെന്ന് കുല്‍ദീപ് പറഞ്ഞു. തനിക്ക് ഈ സീസണിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്നതാണ് സത്യം എന്നും തനിക്ക് തന്റെ റോള്‍ എന്താണെന്ന് വ്യക്തതയുണ്ടെന്നും കുൽദീപ് വ്യക്തമാക്കി.