കഴിഞ്ഞ 12 മാസമായി ചെൽസി നടത്തുന്ന ട്രാൻസ്ഫറുകളെ വിമർശിച്ച് പെപ് ഗ്വാർഡിയോളം ചെൽസി ചിലവഴിച്ച തുക മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു ചിലവഴിച്ചിരുന്നെങ്കിൽ എല്ലാവരും കൂടെ തങ്ങളെ കൊന്നേനെ എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പറഞ്ഞു. പുതിയ ഉടമ എത്തിയ ശേഷം 1 ബില്യണോളമാണ് ചെൽസി ചിലവഴിച്ചത്.

“കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ചെൽസി ചെലവഴിച്ചത് ഞങ്ങൾ ചെലവഴിച്ചാൽ എനിക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല – നിങ്ങൾ എന്നെ കൊല്ലും,” ഗാർഡിയോള മാധ്യമങ്ങളൊട് പറഞ്ഞു.
“നിങ്ങൾ എന്നെ കൊല്ലും, അത് ഉറപ്പാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തവിധം ഞങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകും.” പെപ് തുടർന്നു
“ചെൽസിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും, ഞാൻ ചെൽസിയെ വിമർശിക്കുന്നില്ല. ഞാൻ പറയുന്നത്, നമ്മൾ ചെൽസിയെ പോലെ ചെയ്ത ചെയ്താൽ, നമ്മൾ മരിച്ചു കാണും ഈ സമയം കൊണ്ട്, ചെൽസിക്ക് എന്ത് വേണമെങ്കിലും ചെയ്യാം…” ഗ്വാർഡിയോള കൂട്ടിച്ചേർത്തു.














