അവസരം കിട്ടണം എങ്കിൽ മഹ്റസിനേക്കാൾ നന്നായി കളിക്കണം, ഫോഡനോട് പെപ്

Newsroom

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള യുവതാരം ഫിൽ ഫോഡന് ടീമിൽ അധികം അവസരം ലഭിക്കാത്തതിനെ കുറിച്ച് സംസാരിച്ചു. മെഹ്റസ് വളരെ നന്നായി കളിക്കുന്നത് കൊണ്ടാണ് ഫോഡനെ ആദ്യ ഇലവനിൽ ഇറക്കാൻ ആവാത്തത് എന്ന് ഗ്വാർഡിയോള പറയുന്നു. റിയാദ് മഹ്രെസ് ഉൾപ്പെടെയുള്ള സഹതാരങ്ങളുമായാണ് ഫോഡന്റെ മത്സരം. അതിൽ വിജയിക്കേണ്ടതുണ്ട് എന്ന് പെപ് പറയുന്നു.

Pep Guardiola(1)

ഫോഡൻ നിരാശപ്പെടേണ്ടതില്ലെന്നും പകരം തന്റെ മികച്ച പ്രകടനം പിറത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പെപ് ഊന്നിപ്പറഞ്ഞു.

“ശരിക്കും നല്ല ഫോമിൽ കളിക്കുന്ന മഹ്‌റസിനോടും മറ്റ് കളിക്കാരോടും ഫിൽ ഫോഡൻ മത്സരിക്കണം. ഇതൊരു മത്സരമാണ്,” ഗാർഡിയോള പറഞ്ഞു.

“എനിക്ക് പറയാനുള്ളത് നിരാശപ്പെടരുത് എന്നാണ്, പകരം കഴിയുന്നത്ര മികച്ച പ്രകടനം കാഴ്ചവെക്കുക. അതിനുശേഷം, എല്ലാം എളുപ്പമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.