പെപ് ഗാർഡിയോള മാജിക് 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗാർഡിയോള മാജിക് രണ്ടു കൊല്ലം കൂടി തുടരും. 2022/23 സീസണിന്റെ അവസാനം കരാർ അവസാനിക്കുന്ന സ്പാനിഷ് പരിശീലകൻ സിറ്റിയിൽ രണ്ടു വർഷത്തേക്ക് കൂടി കരാർ ഒപ്പ് വച്ചു.

അബുദാബിയിൽ ഉടമകളും ആയുള്ള ചർച്ചക്ക് ശേഷമാണ് 2025 വരെ കരാറിൽ ഒപ്പ് വക്കാൻ ഗാർഡിയോള തീരുമാനിച്ചത്. 2016 മുതൽ സിറ്റിയിൽ തുടരുന്ന ഗാർഡിയോള നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ അവർക്ക് ആയി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ ആവും തുടർന്നും ഗാർഡിയോള ശ്രമം.