മക്കല്ലം പറ‍‍ഞ്ഞു, യുവ സ്പിന്നറെ പാക്കിസ്ഥാനിലേക്കുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

Rehanahmed

മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച പാക്കിസ്ഥാനിലേക്ക് നെറ്റ് ബൗളറായി ഇംഗ്ലണ്ട് ടീമിനൊപ്പം യാത്ര ചെയ്യുവാനിരുന്ന യുവ താരം 18 വയസ്സുള്ള ലെഗ് സ്പിന്നറെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തി. ലെസ്റ്റര്‍ താരം റെഹാന്‍ അഹമ്മദിനെ ആണ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ടീമിൽ ഉള്‍പ്പെടുത്തിയത്.

ആദ്യ ടെസ്റ്റിനുള്ള ഇലവനിൽ അഹമ്മദിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറും. 18 വയസ്സ് 149 ദിവസം പ്രായമുള്ളപ്പോള്‍ 1949ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ബ്രയന്‍ ക്ലോസ് ആണ് നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ താരം.