മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഫകുണ്ടോ പെലിസ്ട്രി ലോണിൽ പോകിക്ല. പെലിസ്ട്രിയെ സ്വന്തമാക്കാനായി ഷെൽഫീൽഡ് യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരത്തെ ലോണിൽ അയക്കേണ്ട എന്ന് ടെൻ ഹാഗ് തീരുമാനിച്ചു. താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം വേണം എന്നും ഇവിടെ തന്നെ കളിച്ച് വളരണം എന്നുമാണ് ടെൻ ഹാഗ് തീരുമാനിച്ചിരിക്കുന്നത്.
പെലിസ്ട്രി ക്ലബിൽ ഉടൻ കരാർ പുതുക്കും എന്നും സൂചനകൾ ഉണ്ട്. 2028വരെ നീളുന്ന കരാർ താരം ഒപ്പുവെക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് യുണൈറ്റഡിൽ നിന്നാൽ ഈ സീസണിലും അധികം അവസരം കിട്ടിയേക്കില്ല എന്നതായിരുന്നു ലോൺ പരിഗണിക്കാൻ കാരണം. പെലിസ്ട്രി കളിക്കുന്ന റൈറ്റ് വിംഗ് പൊസിഷനിൽ ആന്റണി, സാഞ്ചോ, അമദ് ദിയാലോ എന്നിവരും സ്ക്വാഡിൽ ഉണ്ട്. അതുകൊണ്ട് തന്നെ താരം വലിയ പോരാട്ടം നടത്തേണ്ടി വരും അവസരം കിട്ടാൻ.
പെലിസ്ട്രി പ്രീസീസണിൽ ഉൾപ്പെടെ ടെൻ ഹാഗിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗമാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും പെലിസ്ട്രിക്ക് ആയിരുന്നു. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്.