“മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരം ചെൽസിക്ക് ഫൈനൽ”

- Advertisement -

നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചെൽസിയുടെ മത്സരം ഫൈനലിന് തുല്യമാണെന്ന് ചെൽസി താരം പെഡ്രോ. ടോപ് ഫോർ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ചെൽസിക്ക് മുന്നിൽ ഉള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നാളെ ഓൾഡ് ട്രഫൊർഡിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ടോപ് ഫോറിന് ലക്ഷ്യമിടുന്ന ടീമുകൾ ആണ് എന്നതാണ് പെഡ്രോ നാളെ നടക്കുന്നത് ഫൈനൽ ആണ് എന്ന് പറയാൻ കാരണം.

ഇപ്പോൾ 67 പോയന്റുമായി നാലാം സ്ഥാനത്താണ് ചെൽസി. പക്ഷെ 66 പോയന്റുമായി ആഴ്സണലും, 64 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡും തൊട്ടു പിറകിലുണ്ട്. ടോപ് 4 എന്നത് ചെൽസിക്ക് നിർബന്ധമാണെന്ന് പെഡ്രോ പറഞ്ഞു. മാഞ്ചസ്റ്ററിൽ ചെന്ന് കളിക്കുക അത്ര എളുപ്പമല്ല. എങ്കിലും വിജയിക്കാൻ ആകുമെന്ന് കരുതുന്നു. യുണൈറ്റഡിന്റെ ഫോം മോശമാണെങ്കിലും വളരെ മികച്ച താരങ്ങളുള്ള ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പെഡ്രോ ഓർമ്മിപ്പിച്ചു.

Advertisement