“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ വേണ്ടി ശമ്പളം എത്ര കുറയ്ക്കാനും താൻ തയ്യാറായിരുന്നു”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ഇഗാളൊ ഈ നീക്കം തന്റെ സ്വപന നീക്കമായിരുന്നു എന്ന് വ്യക്തമാക്കി. ചെറുപ്പ കാലം മുതൽ തന്റെ സ്വപ്നമായിരുന്നു ഇത്. പല ക്ലബുജളിൽ നിന്നും തനിക്ക് ഓഫർ ഉണ്ടായിരുന്നു. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഓഫർ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ താൻ വേറെ ഒരു ക്ലബും വേണ്ട എന്ന് ഏജന്റിനോട് പറഞ്ഞു‌.

മാഞ്ചസ്റ്ററിലേക്ക് ആണ് പോകുന്നത് എങ്കിൽ വേതനം കുറയും എന്നും ഏജന്റ് പറഞ്ഞു. എത്ര ശമ്പളം കുറഞ്ഞാലും വേണ്ട തനിക്ക് യുണൈറ്റഡ് മതി എന്നായിരുന്നു താൻ പറഞ്ഞത്. ഇഗാലൊ വ്യക്തമാക്കി. ചെറുപ്പം മുതൽ തന്റെ സ്വപ്നമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. അതുകൊണ്ട് തന്നെ ആ ഓഫർ വന്ന അന്ന് താൻ ഉറങ്ങിയില്ല എന്നും ഇഗാലൊ പറഞ്ഞു. ട്രാൻസ്ഫർ നടന്നെന്ന് അറിഞ്ഞപ്പോൾ താൻ അമ്മയെ വിളിച്ചു കരഞ്ഞെന്നും ഇഗാളോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ഇഗാലോ ക്ലബിനു വേണ്ടി അരങ്ങേറും.

Advertisement