മൂന്നാം മത്സരത്തിലും സ്ലോ ഓവർ റേറ്റ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 80% പിഴ

- Advertisement -

ഓവർ റേറ്റ് വേഗത കുറവായതിനാൽ ഇന്ത്യക്ക് വീണ്ടും പിഴ. ന്യൂസിലൻഡിനെതിരായി ഇന്ന് നടന്ന ആദ്യ ഏകദിനത്തിലും സ്ലോ ഓവർ റേറ്റ് ആയതിനാൽ ഇന്ത്യക്ക് പിഴ ലഭിച്ചു. ഇത്തവണ മാച്ച് ഫീയുടെ 80% ആണ് ഇന്ത്യക്ക് പിഴ ആയി ലഭിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യ സ്ലോ ഓവർ റേറ്റ് കാരണം പിഴ വാങ്ങിക്കുന്നത്. നിശ്ചിത സമയത്ത് എറിയേണ്ട ഓവറിനേക്കാൾ നാലു ഓവർ കുറവായിരുന്നു ഇന്ത്യ എറിഞ്ഞത്‌ ഇതാണ് ഇന്ത്യക്ക് 80% പിഴ വാങ്ങിക്കൊടുത്തത്.

നേരത്തെ അഞ്ചാം ട്വി20 മത്സരത്തിലെ സ്ലോ ഓവർ റേറ്റിന് മാച്ച് ഫീയുടെ 20 ശതമാനത്തോളം ഇന്ത്യ പിഴ ആയി നൽകേണ്ടി വന്നിരുന്നു. നാലാം ട്വി20യിൽ രണ്ട് ഓവർ പിറകിൽ ആയിരുന്ന ഇന്ത്യക്ക് മാച്ച് ഫീയുടെ 40%വും പിഴ ആയി നൽകേണ്ടി വന്നിരുന്നു‌

Advertisement