പോൾ പോഗ്ബയ്ക്ക് പരിക്ക്!!

Img 20211108 233405

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് പരിക്ക്. താരത്തിന് ഇന്ന് ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയിലാണ് പരിക്കേറ്റത്. ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ തുടയെല്ലിന് പരിക്കേറ്റ പോഗ്ബ പെട്ടെന്ന് തന്നെ കളം വിട്ടു. പോഗ്ബ പരിശോധനകൾക്ക് ശേഷം ഫ്രാൻസ് ക്യാമ്പ് വിടാൻ ആണ് സാധ്യത. താരത്തിന് ഫ്രാൻസിന്റെ അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകും. കസകിസ്ഥാനും ഫിൻലാൻഡിനും എതിരെയാണ് ഫ്രാൻസിന്റെ അടുത്ത രണ്ടു മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തെ അടുത്ത മാസം വരെ നഷ്ടമായേക്കും. സസ്പെൻഷനിൽ ആയതിനാൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ യുണൈറ്റഡിന്റെ പരാജയത്തിൽ പോഗ്ബ ഉണ്ടായിരുന്നില്ല.

Previous articleഅർഹിച്ച അംഗീകാരം, എമിൽ സ്മിത് റോ ഇംഗ്ലീഷ് ടീമിൽ
Next articleസബ്ബായി ഇറങ്ങാൻ വിസമ്മതിച്ചിട്ടില്ല എന്ന് കൗട്ടീനോ